Tuesday, October 22, 2013
Wednesday, April 24, 2013
നൊസ്റ്റി... നൊസ്റ്റി...
എണ്ണവറ്റാറായ് വിളക്കിലെ നാളവും
കണ്ണു ചിമ്മുന്നു തിരികെടാറാകുന്നു
നാളെപ്പരീക്ഷയാണീയിരുപ്പിൽത്തന്നെ
താളുകളെത്രയോ വീണ്ടും മറിക്കണം....
താളുകളെത്രയോ വീണ്ടും മറിക്കണം....
ന്യൂസ്പേപ്പറിൽ പൊതിഞ്ഞ പുസ്തകത്തിനു മുകളിൽ നെഞ്ചോടു ചേർന്ന ചോറ്റുപാത്രത്തിൽ പലപ്പോഴും രണ്ടോ മൂന്നോ ബ്രെഡ് കഷ്ണങ്ങളായിരിക്കും ഉണ്ടാവുക. തോളോടൊട്ടി ബഞ്ചിലിരിക്കുമായിരുന്ന സുശീല. അവളുടെ പേരുപോലെ തന്നെയായിരുന്നു സ്വഭാവവും. അവളുടെുച്ചഭക്ഷണത്തിൽ നിന്ന് പലപ്പോഴും പങ്കിട്ടെടുത്തിരുന്നത് അവൾ മറ്റാരും അറിയാതെ പ്രത്യേകം ശ്രദ്ദിച്ചു. അവളുടെ സ്വഭാവഗുണം കൊണ്ടുതന്നെ ഉത്തമനായൊരാൾ ഓസ്ത്രിയയിലേക്ക് കൊത്തിപ്പറന്നു. ഇന്ന് എനിക്ക് സന്തോഷമാണ്. ഓർക്കാൻ നാലുവരി എന്റെ ഓട്ടോഗ്രാഫിൽ കുറിച്ചിട്ടാണു അവൾ പോയത്. പിന്നീടൊന്നും അവളെക്കുറിച്ച് അറിയില്ല. വിടെയായിരുന്നാലും അവൾക്ക് നല്ലതുമാത്രം വരട്ടെ....
പച്ചാളം
റയിൽവേപ്പാളം മുറിച്ചുകടന്ന് എന്റെ ഉപ്പാന്റെ നാട്ടിലൂടെ ഇന്ന് ഒരു
സഞ്ചാരം നടത്തി. വളരെക്കാലത്തിനു ശേഷമാണതുവഴി കടന്നുപോയത്. മനോഹരമായ പഴയ
ഓർമ്മകളെ തിരികെത്തരുന്ന ഇത്തരം യാത്രകളാണല്ലോ ഏറ്റവും സന്തോഷദായകം....
Subscribe to:
Posts (Atom)