Monday, February 1, 2016

ഇഷ്ടം

 
 
ഇല്ലാക്കഥകൾ പാടി
വല്ലാതെ തളരുന്നവരെ
ഇല്ലാത്തവരായിക്കാണാൽ
വല്ലാത്ത ബുദ്ധിമുട്ടുണ്ട്

എള്ളോളമില്ലെങ്കിലും
ഉള്ളോളം സംതൃപ്തി ചൂരുന്ന
പുള്ളോർക്കുടങ്ങളെയാണ്
എള്ളോളമെങ്കിലുമിഷ്ടം..

 

Wednesday, July 8, 2015

പ്രതീക്ഷ

 

മാറ്റം സഹിക്കാൻ കഴിയാതെ
കാലവും കുത്തിയൊഴുകി
തഴുകിക്കടന്നുപോയ
തണുപ്പുള്ള മാരുതനും
ചോരമണമുള്ള കൊടുങ്കാറ്റായി

വർണ്ണശോഭ മാഞ്ഞ് മലനിരകളും
പൊടിഞ്ഞമർന്ന് വികലമായി
വളർച്ചയുടെ
മൈതാനങ്ങളും
കോൺക്രീറ്റ് കാടുകളുമായി

നിർമ്മല മാനസങ്ങൾ
നിണമണിഞ്ഞ് ആധുനികതയുടെ
സ്വരൂപങ്ങളായി,
നന്മവറ്റിയ പ്രേതങ്ങളായി
പുരോഗതി പ്രാപിച്ചു

കുളിർമ്മ നൽകിയ ആകാശവും
പൊടി നിറഞ്ഞ
കരിനിറഞ്ഞ്
മലീമസമായി
മരണ വാഹനമായി
 
ഇനിയും
മാറ്റത്തിന്റെ മാലിന്യമണമില്ലാത്ത
തീരം തേടിയുള്ള എന്റെ യാത്ര
പ്രതീക്ഷയോടെ തുടരുകയാണ്
എന്തിനെന്നറിയാതെ
 

Tuesday, October 22, 2013

ആത്മഹത്യ


 കാടിന്റെ
നോവിന്റെ
ജീവന്റെ മേൽ മുറിവ്
വീഴാൻ തുടങ്ങിയിട്ട്
കാലമേറെയായി,
വളരുന്ന
പുളയുന്ന 
ഓരോ മുറിവും
ഓരോ ജീവിതത്തെയാണ്
വിഭാഗത്തെയാണ്
ഒറ്റുകൊടുക്കുന്നത്, 
അവസാനവേരും
അറ്റുപോകും നേരം
അറിയും
അറിവുകളൊക്കെയും
പാഴായിപ്പോയെന്ന്
അപ്പോൾ 
എന്റെ ജീവനും
ജീവിതവും 
ചിന്തകളും 
ഒപ്പം കൂടിയെന്ന്.....
....

Wednesday, April 24, 2013

നൊസ്റ്റി... നൊസ്റ്റി...

എണ്ണവറ്റാറായ് വിളക്കിലെ നാളവും
കണ്ണു ചിമ്മുന്നു തിരികെടാറാകുന്നു
നാളെപ്പരീക്ഷയാണീയിരുപ്പിൽത്തന്നെ
താളുകളെത്രയോ വീണ്ടും മറിക്കണം....
ന്യൂസ്പേപ്പറിൽ പൊതിഞ്ഞ പുസ്തകത്തിനു മുകളിൽ നെഞ്ചോടു ചേർന്ന ചോറ്റുപാത്രത്തിൽ പലപ്പോഴും രണ്ടോ മൂന്നോ ബ്രെഡ് കഷ്ണങ്ങളായിരിക്കും ഉണ്ടാവുക. തോളോടൊട്ടി ബഞ്ചിലിരിക്കുമായിരുന്ന സുശീല. അവളുടെ പേരുപോലെ തന്നെയായിരുന്നു സ്വഭാവവും. അവളുടെുച്ചഭക്ഷണത്തിൽ നിന്ന് പലപ്പോഴും പങ്കിട്ടെടുത്തിരുന്നത് അവൾ മറ്റാരും അറിയാതെ പ്രത്യേകം ശ്രദ്ദിച്ചു. അവളുടെ സ്വഭാവഗുണം കൊണ്ടുതന്നെ ഉത്തമനായൊരാൾ ഓസ്ത്രിയയിലേക്ക് കൊത്തിപ്പറന്നു. ഇന്ന് എനിക്ക് സന്തോഷമാണ്. ഓർക്കാൻ നാലുവരി എന്റെ ഓട്ടോഗ്രാഫിൽ കുറിച്ചിട്ടാണു അവൾ പോയത്. പിന്നീടൊന്നും അവളെക്കുറിച്ച്  അറിയില്ല. വിടെയായിരുന്നാലും അവൾക്ക് നല്ലതുമാത്രം വരട്ടെ....

പച്ചാളം റയിൽവേപ്പാളം മുറിച്ചുകടന്ന് എന്റെ ഉപ്പാന്റെ നാട്ടിലൂടെ ഇന്ന് ഒരു സഞ്ചാരം നടത്തി. വളരെക്കാലത്തിനു ശേഷമാണതുവഴി കടന്നുപോയത്. മനോഹരമായ പഴയ ഓർമ്മകളെ തിരികെത്തരുന്ന ഇത്തരം യാത്രകളാണല്ലോ ഏറ്റവും സന്തോഷദായകം....

Wednesday, April 11, 2012

മൂവന്തി മലമുകളിൽ



കണ്ടപ്പൊ വല്ലാതെ ഇഷ്ടം തോന്നി... കിടക്കട്ടെ ഇവിടെയും...

Sunday, December 25, 2011

രണ്ടു മഹാത്ഭുതങ്ങൾ




പൂക്കൾ മഹാത്ഭുതങ്ങളല്ലെന്ന് ആരെങ്കിലും പറയുമോ..! അപ്പൊ ഇവയും മഹാത്ഭുതങ്ങൾ തന്നെ... ഉരിഞ്ഞ മുണ്ട് ഉടുക്കാൻപോലും സമയമില്ലാതെ മനുഷ്യർ നെട്ടോട്ടമോടുമ്പോൾ മുറ്റത്ത് രണ്ടു ചെടികൾ നടാനും അവയെ പരിപാലിക്കാനും അവയിൽ വിരിയുന്ന പൂക്കളുടെ സൗന്ദര്യവും സുഗന്ധവും നുകരാനും ആരാ മിനക്കെടുന്നത്....!!

Tuesday, November 29, 2011

പിണം

ജീവിതമാണെനിക്കേറ്റമിഷ്ടം
ജീവിപ്പതാണിന്നേറ്റം കഷ്ടം
ജീവനോ ബാക്കിയാണതിവിശിഷ്ടം
ജീവിതപ്പാതയിലിന്നു ശിഷ്ടം !

കാശാണു ബന്ധത്തിന്നാധാരമെന്ന്
കാർന്നോരു ചൊല്ലിത്തന്നിരുന്ന്
കാശില്ലാകീശയിൽ നോക്കിയിന്ന്
കാലിവയറിൻവിളി കേട്ടിരുന്ന്...

ജീവിതമാണെനിക്കേറ്റമിഷ്ടം
ജീവിപ്പതാണിന്നേറ്റം കഷ്ടം...

Tuesday, October 11, 2011

വിക്കിയിൽ ഒന്നു സെർച്ചിയതാ...

ഒരു ചങ്ങാതീന്റെ ബ്ലോഗുവായിച്ചിട്ട് കിട്ടിയ ലിങ്കിൽക്കൂടി വിക്കിവഴി ഒന്നു കറങ്ങാൻ നോക്കിയതാ. CometBirdൽ ഇങ്ങനെ കണ്ടു...

അതുതന്നെ Epicൽ ഇങ്ങനെയും കണ്ടു...

Monday, July 11, 2011

മാനസി

മാനസിയും വരവറിയിക്കുന്നു. തൽക്കാലം വായിക്കാൻ മാത്രം...