Tuesday, November 29, 2011

പിണം

ജീവിതമാണെനിക്കേറ്റമിഷ്ടം
ജീവിപ്പതാണിന്നേറ്റം കഷ്ടം
ജീവനോ ബാക്കിയാണതിവിശിഷ്ടം
ജീവിതപ്പാതയിലിന്നു ശിഷ്ടം !

കാശാണു ബന്ധത്തിന്നാധാരമെന്ന്
കാർന്നോരു ചൊല്ലിത്തന്നിരുന്ന്
കാശില്ലാകീശയിൽ നോക്കിയിന്ന്
കാലിവയറിൻവിളി കേട്ടിരുന്ന്...

ജീവിതമാണെനിക്കേറ്റമിഷ്ടം
ജീവിപ്പതാണിന്നേറ്റം കഷ്ടം...

14 comments:

  1. ആദ്യത്തെ നാലുവരികള്‍ ഏറെ ഇഷ്ടായി
    ആശംസകള്‍.

    ReplyDelete
  2. ശരിയാണ് മാഷെ ..ജിവിതത്തെ അറിയുമ്പോള്‍ ആണ് പണത്തിന്റെ വലുപ്പം മനസ്സിലാകുന്നത്‌
    അപ്പൊ സത്യാ സന്ദമായ ജിവിതം കാലി..പിണം good

    ReplyDelete
  3. ലളിതമനോഹരമായ നാലു വരികളില്‍ ലോകക്കാഴ്ച്ച.

    ReplyDelete
  4. ആശംസകള്‍ ...ഇനിയും എഴുതൂ..

    ReplyDelete
  5. നന്നായിട്ടുണ്ട്.
    ശീലും ശേലും ശീര്‍ഷകവും പഴക്കമുള്ളതാണെങ്കിലും
    രസായിട്ടുണ്ട്.

    ReplyDelete
  6. കൊള്ളാം... സിമ്പിള്‍ കവിത...
    ഇനിയും എഴുതുക...ആശംസകള്‍..

    ReplyDelete
  7. "ജീവിതമാണെനിക്കേറ്റമിഷ്ടം
    ജീവിപ്പതാണിന്നേറ്റം കഷ്ടം....

    കഷ്ട്ടപ്പാടിനു ഇടയിലും ജീവിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു .....

    ReplyDelete
  8. കീശയിലശേഷം കാശില്ലേലതു കഷ്ടം
    മോശംകാശാണേലുമതുമതിവിശിഷ്ടം

    ReplyDelete
  9. ആദ്യ നാലുവരിയിൽ തന്നെ കവിത പറഞ്ഞിരിക്കുന്നു..!

    ReplyDelete
  10. നന്നായിരിക്കുന്നു....ആശംസകള്‍.....!!
    ഇനിയും എഴുതുക...

    ReplyDelete
  11. ജീവിതമാണെനിക്കേറ്റമിഷ്ടം
    ജീവിപ്പതാണിന്നേറ്റം കഷ്ടം...

    ReplyDelete

Note: Only a member of this blog may post a comment.