കാടിന്റെ
നോവിന്റെ
ജീവന്റെ മേൽ മുറിവ്
വീഴാൻ തുടങ്ങിയിട്ട്
കാലമേറെയായി,
വളരുന്ന
പുളയുന്ന
ഓരോ മുറിവും
ഓരോ ജീവിതത്തെയാണ്
വിഭാഗത്തെയാണ്
ഒറ്റുകൊടുക്കുന്നത്,
അവസാനവേരും
അറ്റുപോകും നേരം
അറിയും
അറിവുകളൊക്കെയും
പാഴായിപ്പോയെന്ന്
അപ്പോൾ
എന്റെ ജീവനും
ജീവിതവും
ചിന്തകളും
ഒപ്പം കൂടിയെന്ന്.....
....
തിരിച്ചറിവുകൾ വൈകി ഉദിക്കുന്നവ
ReplyDeleteവളരെ പ്രസക്തമായ വിഷയം കുഞ്ഞു വരികളില്‍ അവതരിപ്പിച്ചു
ReplyDeleteആശംസകള്‍
ഇരിക്കുന്ന ചില്ല തന്നെ മുറിയ്ക്കുന്ന പ്രവൃത്തിയാണ് മനുഷ്യൻ പ്രകൃതിയുടെ കാര്യത്തിൽ ചെയ്യുന്നത്.
ReplyDeleteനല്ല കവിത.
ശുഭാശംസകൾ....
ഓരോ മുറിവും
ReplyDeleteഓരോ ജീവിതത്തെയാണ്
വിഭാഗത്തെയാണ്
ഒറ്റികൊടുക്കുന്നത്,
അതെ, ആരും അറിയുന്നില്ലെന്ന് മാത്രം
അറിയുന്നവര്‍ ഗൌനിക്കുന്നില്ലെന്നും!
വെറും ആത്മഹത്യയല്ല...ആത്മാഹൂതി തന്നെ....
ReplyDeleteഅവസാനവേരും
ReplyDeleteഅറ്റുപോകും നേരം
അറിയും
അറിവുകളൊക്കെയും
പാഴായിപ്പോയെന്ന്
നേരാണ്........ അറിവുകളൊക്കെയും പാസായി പോകുന്നമ്പോഴെങ്കിലും പഠിക്കുമല്ലോ.....
ആശംസകൾ......
ഈ അത്മഹത്യ മനുഷ്യൻ്റെതാണ്...
ReplyDeleteആശംസകൾ
ഓരോ മുറിവും
ReplyDeleteഓരോ ജീവിതത്തെയാണ്
വിഭാഗത്തെയാണ്
ഒറ്റുകൊടുക്കുന്നത്,
അവസാനവേരും
അറ്റുപോകും നേരം
അറിയും