Tuesday, October 22, 2013

ആത്മഹത്യ


 കാടിന്റെ
നോവിന്റെ
ജീവന്റെ മേൽ മുറിവ്
വീഴാൻ തുടങ്ങിയിട്ട്
കാലമേറെയായി,
വളരുന്ന
പുളയുന്ന 
ഓരോ മുറിവും
ഓരോ ജീവിതത്തെയാണ്
വിഭാഗത്തെയാണ്
ഒറ്റുകൊടുക്കുന്നത്, 
അവസാനവേരും
അറ്റുപോകും നേരം
അറിയും
അറിവുകളൊക്കെയും
പാഴായിപ്പോയെന്ന്
അപ്പോൾ 
എന്റെ ജീവനും
ജീവിതവും 
ചിന്തകളും 
ഒപ്പം കൂടിയെന്ന്.....
....

8 comments:

  1. തിരിച്ചറിവുകൾ വൈകി ഉദിക്കുന്നവ

    ReplyDelete
  2. വളരെ പ്രസക്തമായ വിഷയം കുഞ്ഞു വരികളില്‍ അവതരിപ്പിച്ചു
    ആശംസകള്‍

    ReplyDelete
  3. ഇരിക്കുന്ന ചില്ല തന്നെ മുറിയ്ക്കുന്ന പ്രവൃത്തിയാണ് മനുഷ്യൻ പ്രകൃതിയുടെ കാര്യത്തിൽ ചെയ്യുന്നത്.

    നല്ല കവിത.

    ശുഭാശംസകൾ....

    ReplyDelete
  4. ഓരോ മുറിവും
    ഓരോ ജീവിതത്തെയാണ്
    വിഭാഗത്തെയാണ്
    ഒറ്റികൊടുക്കുന്നത്,

    അതെ, ആരും അറിയുന്നില്ലെന്ന് മാത്രം
    അറിയുന്നവര്‍ ഗൌനിക്കുന്നില്ലെന്നും!

    ReplyDelete
  5. വെറും ആത്മഹത്യയല്ല...ആത്മാഹൂതി തന്നെ....

    ReplyDelete
  6. അവസാനവേരും
    അറ്റുപോകും നേരം
    അറിയും
    അറിവുകളൊക്കെയും
    പാഴായിപ്പോയെന്ന്

    നേരാണ്........ അറിവുകളൊക്കെയും പാസായി പോകുന്നമ്പോഴെങ്കിലും പഠിക്കുമല്ലോ.....
    ആശംസകൾ......

    ReplyDelete
  7. ഈ അത്മഹത്യ മനുഷ്യൻ്റെതാണ്...
    ആശംസകൾ

    ReplyDelete
  8. ഓരോ മുറിവും
    ഓരോ ജീവിതത്തെയാണ്
    വിഭാഗത്തെയാണ്
    ഒറ്റുകൊടുക്കുന്നത്,
    അവസാനവേരും
    അറ്റുപോകും നേരം
    അറിയും

    ReplyDelete

Note: Only a member of this blog may post a comment.