Wednesday, July 8, 2015

പ്രതീക്ഷ

 

മാറ്റം സഹിക്കാൻ കഴിയാതെ
കാലവും കുത്തിയൊഴുകി
തഴുകിക്കടന്നുപോയ
തണുപ്പുള്ള മാരുതനും
ചോരമണമുള്ള കൊടുങ്കാറ്റായി

വർണ്ണശോഭ മാഞ്ഞ് മലനിരകളും
പൊടിഞ്ഞമർന്ന് വികലമായി
വളർച്ചയുടെ
മൈതാനങ്ങളും
കോൺക്രീറ്റ് കാടുകളുമായി

നിർമ്മല മാനസങ്ങൾ
നിണമണിഞ്ഞ് ആധുനികതയുടെ
സ്വരൂപങ്ങളായി,
നന്മവറ്റിയ പ്രേതങ്ങളായി
പുരോഗതി പ്രാപിച്ചു

കുളിർമ്മ നൽകിയ ആകാശവും
പൊടി നിറഞ്ഞ
കരിനിറഞ്ഞ്
മലീമസമായി
മരണ വാഹനമായി
 
ഇനിയും
മാറ്റത്തിന്റെ മാലിന്യമണമില്ലാത്ത
തീരം തേടിയുള്ള എന്റെ യാത്ര
പ്രതീക്ഷയോടെ തുടരുകയാണ്
എന്തിനെന്നറിയാതെ
 

10 comments:

  1.  
    ഇനിയും
    മാറ്റത്തിന്റെ മാലിന്യമണമില്ലാത്ത
    തീരം തേടിയുള്ള എന്റെ യാത്ര
    പ്രതീക്ഷയോടെ തുടരുകയാണ്
    എന്തിനെന്നറിയാതെ

    ഈ യാത്രക്ക് മംഗളം നേരുന്നു.....
    പുതിയ ലോകമെങ്കിലും മലീമസമാവാതിരിക്കട്ടെ.......
    സൂര്യ വിസ്മയത്തിലേക്ക് സ്വാഗതം.....

    ReplyDelete
  2. മാലിന്യമുക്തമനങ്ങള്‍ തേടിയാല്‍ കാണാതിരിക്കില്ല നിശ്ചയം

    ReplyDelete
  3. മാറ്റം ആഗ്രഹിക്കാത്ത മനസ്സേ മാറ്റമില്ലാത്തതായി ഒന്നുമില്ലെന്നറിയുക... നന്മയുള്ള മാറ്റങ്ങളിലേക്ക് കവയിത്രിയെപ്പോലെ കാതോര്‍ക്കാം..... ആശംസകള്‍.

    ReplyDelete
  4. ആശംസകൾ... ഈ യാത്രകൾ തുടരട്ടെ...

    ReplyDelete
  5. മാറ്റത്തിന്റെ മാലിന്യമണമില്ലാത്ത
    തീരം തേടിയുള്ള യാത്ര തുടരട്ടെ.

    ആശംസകൾ

    ReplyDelete
  6. Yaatra quadrature....
    Aasamsakal!

    ReplyDelete
  7. തീരമണയും വരെ യാത്ര തുടരാ‍ാം ആശംസകൾ

    ReplyDelete
  8. എല്ലാ വായനക്കാർക്കും എന്റെ നന്ദിയും കടപ്പാടും...
    തുടർന്നും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

    ReplyDelete
  9. ചോരമണമില്ലാത്ത , മാലിന്യമില്ലാത്ത നാളേക്കുവേണ്ടി പ്രാര്‍ഥിക്കാം

    ReplyDelete

Note: Only a member of this blog may post a comment.